കോഴിക്കുട്ടിയിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി.

വടക്കഞ്ചേരി: കോഴിക്കുട്ടിയിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. കിഴക്കഞ്ചേരി തച്ചക്കോട് കൊറ്റം കോട്ടിൽ സജീവിൻ്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് വൻ മൂർഖൻ കയറിയത്. കോഴിയെ അടവച്ചിരിക്കുന്ന കൂട്ടിൽ കയറിയ പാമ്പ് കോഴിയെ കൊന്നതിന് ശേഷം മുട്ടകൾ അകത്താക്കി. വീട്ടുകാർ പാമ്പിനെ കണ്ടതിനെ തുടർന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വനം വകുപ്പ് അധികൃതർ സ്ഥലതെത്തിയശേഷം സർപ്പവളണ്ടിയർ മുഹമ്മദാലി പാമ്പിനെ പിടികൂടി.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *