വടക്കഞ്ചേരി ഗവ.ആശുപത്രിക്ക് മുമ്പിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം


വടക്കഞ്ചേരി: സാമൂഹിക ആരോഗ്യ കേന്ദ്രം ആറു മണിക്ക് ശേഷം ഗേറ്റ് അടച്ചുപ്പൂട്ടി ചികിത്സ നിഷേധിക്കുന്നതിനെതിരെ വടക്കഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുമ്പിൽ റീത്തുവെച്ച് പ്രതിഷേധ സമരം നടത്തി. ആറുമണിക്ക് ശേഷം ചികിത്സ തേടിയെത്തുന്ന രോഗികളെ സി പി എം നിയന്ത്രണത്തിലുള്ള ആശുപത്രിയിലേക്ക് റഫർ ചെയ്യുന്ന കേന്ദ്രമായി ആശുപത്രിയെ മാറ്റിയെന്നും, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ ജീവൻ അപകടത്തിലാക്കുന്ന സമീപനമാണ് അധികൃതരുടേതെന്നും സമരം ഉത്ഘാടനം ചെയ്ത കെ പി സി സി അംഗം പാളയം പ്രദീപ് കുറ്റപ്പെടുത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. എം ദിലീപ് അധ്യക്ഷത വഹിച്ചു. കാരയങ്കാട്ട് ശിവരാമകൃഷ്ണൻ, പി കെ നന്ദകുമാർ, എ ഭാസ്കരൻ, ഇല്ല്യാസ് പടിഞ്ഞാറേക്കളം, ബാബു മാധവൻ, സി മുത്തു, ശ്രീനാഥ് വെട്ടത്ത്, പി എം ബെന്നി, ജോണി ഡയൻ, കെ കൃഷ്ണദാസ്, സി മണി, കമൽദാസ്, സുഗുണൻ, വി ശിവകുമാർ എന്നിവർ പ്രസംഗിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *