വടക്കഞ്ചേരി കുരിക്കൾതറയിൽ പുത്തൻവീട് ഗായത്രിയിൽ ആർ.വേണുഗോപാൽ (77) അന്തരിച്ചു.

വടക്കഞ്ചേരി: കുരിക്കൾതറയിൽ പുത്തൻവീട് ഗായത്രിയിൽ ആർ.വേണുഗോപാൽ (77) അന്തരിച്ചു. വടക്കഞ്ചേരി ഗണപതിസഹായം ഉത്സവകമ്മിറ്റി സ്ഥാപകനും നീണ്ടകാലം കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഐ.എൻ.എൽ.സി. വടക്കഞ്ചേരി മണ്ഡലം പ്രസിഡന്റും വടക്കഞ്ചേരി ടൗൺ സംയുക്ത ചുമട്ടുതൊഴിലാളി യൂണിയൻ കൺവീനറുമാണ്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, എൻ.സി.പി.ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വത്സല. മക്കൾ: വിനു, വിനീത്. മരുമക്കൾ: സുഖില,സുചിത്ര. സംസ്‌കാരം ശനിയാഴ്ച 11 ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *