വടക്കഞ്ചേരി: മരിയൻ തീർത്ഥ കേന്ദ്രമായ വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന ദേവാലയത്തിലെ തിരുനാൾ ഇന്നും നാളെ യുമായി ആഘോഷിക്കും.
ഇന്ന് വൈകീട്ട് നാലരക്ക് അസിസ്റ്റൻ്റ് വികാരി ഫാ.ടോണി ചേക്കയിൽ രൂപം എഴുന്നള്ളിച്ചു വെക്കൽ ശുശ്രൂഷ നടത്തും. തുടർന്ന് കുർബാന. കല്ലേപ്പുള്ളി സെൻ്റ് മേരീസ് മൈനർ സെമിനാരിയിലെ ഫാ. അൽജോ കുറ്റിക്കാടൻ കാർമികത്വം വഹിക്കും. മംഗലംഡാം സെൻ്റ് സേവ്യേഴ്സ് സെൻട്രൽ സ്കൂളിലെ ഫാ.സിബിൻ കരുത്തി സന്ദേശം നൽകും.
ആറരക്ക് പള്ളി ഗ്രൗണ്ടിൽ കാഞ്ഞിരപ്പിള്ളി അമല കമ്യുണിക്കേഷൻ്റെ നാടകം ‘ഒറ്റ’. പ്രധാന തിരുനാൾ ദിനമായ നാളെ (ഞായർ) രാവിലെ ആറരക്ക് കുർബാന.വൈകീട്ട്
മൂന്നരക്ക് ആഘോഷമായ തിരുനാൾ കുർബാന. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ ഫാ ജേക്കബ് പണ്ടാരപറമ്പിൽ കാർമികനാകും.
വടക്കഞ്ചേരി മോർ ഇവാനിയൻ കോളജിലെ റവ.ഡോ.മാത്യു പുന്നത്താനത്തുകുന്നേൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് ടൗൺ ചുറ്റിയുള്ള പ്രദക്ഷിണം, ആശീർവാദം, ആകാശ വിസ്മയം, ബാൻ്റ് മേളം.താരുനാളിന് തുടക്കം കുറിച്ച് ഇന്നലെ വൈകീട്ട് ഫൊറോന വികാരി ഫാ. അഡ്വ.റെജി പെരുമ്പിള്ളിൽ കൊടിയേറ്റ് നടത്തി.തുടർന്ന് പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, നൊവേന, കുർബാന എന്നിവ നടന്നു. വികാരിയച്ചനു പുറമെ രൂപതയിലെ നവവൈദീകരായ ഫാ.ജോൺ കാട്രുകുടിയിൽ, ഫാ.ആശിഷ് പെരുമ്പുഴയിൽ എന്നിവർ കാർമികത്വം വഹിച്ചു.
ഫെബ്രുവരി രണ്ടിന്
രാവിലെ ആറരക്ക് കുർബാന, സെമിത്തേരിയിൽ ഒപ്പീസ് എന്നിവയോടെ തിരുനാളിന് സമാപനമാകും. വികാരി ഫാ.അഡ്വ.റെജി പെരുമ്പിള്ളിൽ, അസി.വികാരി ഫാ.ടോണി ചേക്കയിൽ, കൈക്കാരന്മാരായ സണ്ണി നടയത്ത്, ബാബു തെങ്ങുംപള്ളി, ജനറൽ കൺവീനർ റെജി സെബാസ്റ്റ്യൻ പൊടിമറ്റത്തിൽ, ജോ. കൺവീനർ മേരി ജോർജ് കണ്ടംപറമ്പിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരുനാൾ പരിപാടികൾ.
