ടോൾ പ്ലാസക്ക് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്.

വടക്കഞ്ചേരി: ദേശീയപാതയിൽ വടക്കഞ്ചേരി ടോൾ പ്ലാസക്ക് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്.ആലപ്പുഴ തയ്യിൽപ്പറമ്പിൽ കണ്ണൻ (41) നാണ് പരിക്കേറ്റത്. നിസാര പരിക്കേറ്റ ഇയാളെ വടക്കഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് സംഭവം. തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ ദേശീയ പാതയിലെ ഇടതു വശത്തെ സംരക്ഷണഭിത്തിയിൽ മുട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഹൈവേ പോലീസ് സ്ഥലത്തെത്തി.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *