
വടക്കഞ്ചേരി: ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി വടക്കഞ്ചേരി പന്നിയങ്കരയിലെ വഴിയോര കടകൾ പരിശോധിച്ചതിൽ വൃത്തിഹീനമായതും, പഴകിയതും തിയതി കഴിഞ്ഞ സാധനങ്ങൾ വിൽക്കുന്നതുമായ സാഹചര്യങ്ങൾ സൃഷ്ടിച്ചതിന് പൊതുജനാരോഗ്യ നിയമപ്രകാരം 4 കടക്ക് നോട്ടീസ് നൽകുകയും 3 കടകൾ അടച്ചു പൂട്ടുകയും ചെയ്തു.പുകവലി രഹിത ബോർഡ് ഇല്ലാത്തത്തിനും പൊതുസ്ഥലത്ത് പുകവലിച്ചവർക് ഉൾപ്പെടെ 1600 രൂപ പിഴ ചുമത്തി. ഹെൽത്ത് ഇൻസ്പെക്ടർ സജു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അജീഷ്, ശരണ്യ, രമ്യ എന്നിവർ പങ്കെടുത്തു. തുടർന്നും പരിശോധന കർശനമായി തുടരും എന്നു ആരോഗ്യവകുപ്പ് അറിയിച്ചു.

