ചെല്ലിപ്പറമ്പ് ക്വാറിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

വടക്കഞ്ചേരി:വാവുമല -ചെല്ലിപ്പറമ്പ് റോഡിൽ വാവുമലക്കു സമീപം ചൂര ക്കോട്ടുകുളമ്പിലെ ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ജില്ലാ കലക്ടർക്കു പരാതി നൽകി.പാറ പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന ഉഗ്രസ്ഫോടനം മൂലം 6 വീടുകൾക്കു വിള്ളൽ വന്നതായും റോഡ് തകർന്നതായും നാട്ടുകാർ പറഞ്ഞു. ഇതുസംബന്ധിച്ച് ജിയോളജി വകുപ്പിനും തഹസിൽ
ദാർക്കും കണ്ണമ്പ്ര വില്ലേജ് ഓഫിസർക്കും പരാതി നൽകി. ഇന്നലെ വീട്ടമ്മമാർ ഉൾപ്പെടെ നാട്ടുകാർ ക്വാറിക്കു മുൻപിലെത്തി പ്രതിഷേധ സമരം നടത്തി.
പന്നിയങ്കര ചെല്ലിപ്പറമ്പ് റോഡിനും പന്നിയങ്കര കൊള
ക്കോട് റോഡിനും ഒരു മീറ്റർ മാത്രം ദൂരെയാണു പാറപൊട്ടിക്കലെന്നും റോഡ് ഏത് നിമിഷവും ഇടിയാമെന്നും പ്രദേശവാസികൾ പറഞ്ഞു. 15 മുതൽ 35 മീറ്റർ വരെ ആഴത്തിലാണു പാറ പൊ
ട്ടിക്കുന്നത്. അപകടം നിറഞ്ഞ ഇതുവഴി പോകാൻ ആളുകൾ ഭയക്കുന്നു.ഇതിനു സമീപമുള്ള
വാവുമല ടൂറിസം പദ്ധതിക്കായി സർക്കാർ കോടികളുടെ ഫണ്ട് നീക്കിവച്ചിട്ടുണ്ട്. എന്നാൽ പാറ
പൊട്ടിക്കൽ പദ്ധതിയെ ബാധിക്കുമെന്നാണു നാട്ടുകാർ പറയുന്നത്. ഇവിടെ നിന്നുള്ള പൊടിപടലങ്ങൾ മൂലം പ്രദേശവാസികൾ ദുരിതത്തിലാണ്.ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും അന്വേഷിക്കാമെന്ന മറുപടി മാ
ത്രമാണു ലഭിക്കുന്നതെന്നു നാട്ടുകാർ പറഞ്ഞു. ക്വാറി പ്രവർത്തനം നിർത്തിയില്ലെങ്കിൽ സമരം
ശക്തമാക്കുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പു നൽകി.പത്ര സമ്മേളനത്തിൽ അരുൺ ചന്ദ്രൻ പി,സുരേഷ് ബാബു, ശിവദാസൻ, വർഗീസ് കണ്ഠനാൽ,കെ ഭാസ്കരൻ എന്നിവർ പങ്കെടുത്തു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *