
വടക്കഞ്ചേരി:വടക്കഞ്ചേരി ബസ് സ്റ്റാൻഡിന് സമീപത്തുള്ള സപ്ലൈകോ മോഷണ കേസിലെ പ്രതികൾ പിടിയിൽ.വണ്ടാഴി കിഴക്കേത്തറ കുളത്തിങ്കൽ വീട്ടിൽ ഹരിദാസ്.കെ.പി.(29),മലമ്പുഴ കാണയംകാവ് കടുക്കാംകുന്നം സന്തോഷ് വയസ് (35) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ മാർച്ചിലും, ജൂണിലുമായിട്ടായിരുന്നു ഇവിടെ മോഷണം നടത്തിയത്.ആദ്യ തവണ പണം സൂക്ഷിച്ച മിനിലോക്കർ പൊക്കിക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് രണ്ടാഴ്ചക്ക് ശേഷം ബസ് സ്റ്റാൻ്റിലുള്ള ശുചി മുറിയിൽ ലോക്കർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.2,88,000 രൂപയാണ് ആദ്യം നഷ്ടപ്പെട്ടത്.രണ്ടാം തവണ ഷട്ടർ കുത്തിതുറന്ന് ലോക്കർ തകർക്കുകയും, മേശ വലുപ്പിൽ സൂക്ഷിച്ച 1500 രൂപ കവരുകയും ചെയ്തു. സൂപ്പർമാർക്കറ്റിൽ ഉണ്ടായിരുന്ന ഇരുമ്പിൻ്റെ ലോക്കർ ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊളിച്ചെങ്കിലും ലോക്കറിനുള്ളിൽ പണം ഉണ്ടായിരുന്നില്ല. അതിവിദഗ്ദമായി മോഷണം നടത്തി യാതൊരു സൂചനകളും അവശേഷിപ്പിക്കാതെ കടന്ന് കളഞ്ഞവരെയാണ് 10 മാസത്തോളമുള്ള ശാസ്ത്രീയ നിരീക്ഷണത്തിലൂടെയും, അന്വേഷണത്തിലൂടെയും പിടികൂടിയത്. മോഷണത്തിനായി ഉപയോഗിച്ചത് YAMAHA MT വാഹനം 2022 ഡിസംബറിൽ നെൻമാറയിലെ ഷോറൂമിൽ നിന്നും ടെസ്റ്റ് ഡ്രൈവിന് എന്ന വ്യാജേന ഓടിക്കാൻ കൊണ്ട് പോയി മോഷ്ടിച്ചതാണ്.നെൻമാറയിൽ നിന്നും മോഷ്ടിച്ച വാഹനം കാഞ്ഞിരപ്പിള്ളി സ്വദേശി യമഹ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യാജമായി നിർമ്മിച്ച്,കളർ മാറ്റി മോഷണ കേസിലെ പ്രതികൾ ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. സിവിൽ സർവ്വീസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന ഹരിദാസ് പെട്ടെന്ന് പണം ഉണ്ടാക്കണം എന്ന ചിന്തകൊണ്ട് മോഷണത്തിലേയ്ക്ക് എത്തിയത്. 2-ാം പ്രതിയായ സന്തോഷ് ഭാര്യയെ വെട്ടിയ കേസിലെ പ്രതിയാണ്.ചന്ദ്രനഗർ ബീവറേജിൽ മോഷണം നടത്തിയത് ഇവരാണ് എന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു.പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ന്റെ നിർദ്ദേശാനുസരണം ആലത്തൂർ DYSP അശോകന്റെ നേതൃത്വത്തിൽ വടക്കഞ്ചേരി ഇൻസ്പെക്ടർ ശ്രീ. ബെന്നി.കെ.പി, SI ശ്രീ. ജീമോൻ വർഗ്ഗീസ്, GSI പ്രസന്നൻ, GSI സന്തോഷ് കുമാർ, ASI ദേവദാസ്, ASI അനന്തകൃഷ്ണൻ, SCPO മാരായ പ്രദീഷ്, കൃഷ്ണദാസ്, ബ്ലസൻ ജോസ്, ദിലീപ്.ഡി. നായർ, SCPO റഷീദ്, സിപിഒ മാരായ റിനുമോഹൻ, ദിലീപ്, വിനു സൂരജ് ബാബു, ഡ്രൈവർ ഇൻഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

