
വടക്കഞ്ചേരി:കേരളത്തിലെ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ സംഘടനയായ കേരള ജേർണലിസ്റ്റ് യൂണിയൻ്റെ പാലക്കാട് ജില്ലാ സമ്മേളനത്തിന് വടക്കഞ്ചേരിയിൽ തുടക്കമായി.സമ്മേളന നഗരിയായ വടക്കഞ്ചേരി
ഇ എം എസ് കമ്മ്യൂണിറ്റി ഹാളിൽ സ്വാഗത സംഘം ചെയർമാൻ ബോബൻ ജോർജ്ജ് പതാക ഉയർത്തി.
സ്വാഗത സംഘം കൺവീനർ ടി.വി. ശിവദാസ് അധ്യക്ഷനായി.സ്വാഗത സംഘം ട്രഷറർ ഷിബു ജോൺ,സംസ്ഥാന കമ്മിറ്റി അംഗം സുനു ചന്ദ്രൻ,
മേഖല പ്രസിഡന്റ് ജീജോ ജെയിംസ് അറയ്ക്കൽ,മുതിർന്ന മാധ്യമ പ്രവർത്തകൻ എം.എസ്. അബ്ദുൾ ഖുദ്ദൂസ്,ജില്ലാ കമ്മിറ്റി അംഗം കെ. അബ്ദുൾ ഷുക്കൂർ എന്നിവർ സംസാരിച്ചു.ഞായർ കാലത്ത്
10 ന് പി പി സുമോദ് എം എൽ എ സമ്മേളനം ഉദ്ഘാടനം ചെയ്യും.ജില്ലയിലെ മുതിർന്ന മാധ്യമ പ്രവർത്തകരേയും, പുരസ്കാര ജേതാക്കളായ മാധ്യമ പ്രവർത്തകരേയും സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന കെ.ഡി.പ്രസേനൻ എം എൽ എ ആദരിക്കും.വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്,കെ.ജെ.യു സംസ്ഥാന ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.ജില്ലയിലെ വിവിധ മേഖലാ കമ്മിറ്റികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 100 ഓളം മാധ്യമ പ്രവർത്തകരാണ് സമ്മേളനത്തിൽ പ്രതിനിധികളായി പങ്കെടുക്കുക.

