കൊമ്പഴ: മലങ്കര കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാനും പുനരൈക്യ ശിൽപ്പിയുമായ ധന്യൻ മാർ ഇവാനിയോസ് പിതാവിന്റെ 𝟕𝟐-ാം ഓർമത്തിരുനാളും പദയാത്രയും കൊമ്പഴ സെന്റ് മേരീസ് ദേവാലയത്തിൽ വച്ച് ആഘോഷിച്ചു.പീച്ചി മേഖലയുടെ നേതൃത്വത്തിൽ പത്ത് ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ ഒത്ത് ചേർന്ന്
വാണിയമ്പാറയിൽ നിന്നും ആരംഭിച്ച പദയാത്ര ദേവാലയത്തിൽ എത്തിച്ചേർന്നു.
പദയാത്രയിൽ വള്ളിക്കുരിശുമായ് വന്ന വിശ്വാസികൾക്ക് സ്വീകരണം നൽകി.തുടർന്ന് മൂവാറ്റുപുഴ രൂപതാ അധ്യക്ഷൻ മോസ്റ്റ് റവ. ഡോ.യൂഹാനോൻ മാർ തെയോഡേഷ്യസിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷ മായ കുർബാനയർപ്പിച്ചു.നൂറുകണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു.ദിവ്യബലിക്കുശേഷം നേർച്ച ഭക്ഷണവും ഉണ്ടായിരുന്നു.പീച്ചി മേഖല വികാരി ഫാ. ജോണി ചെരിക്കായത്ത്,ഫാ.വിൽസൺ വേലിക്കകത്ത്,ഫാ. ഗീവർഗ്ഗീസ്മേലേപീടികയിൽ,ഫാ ജെസ്വിൻ അറയ്ക്കമ്യാലിൽ,ഫാ. ആൽബിൻ കുടിലിൽ,ഫാ ക്‌ളീറ്റസ് കിഴക്കൂടൻ എന്നീ വൈദികർ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
