ദേശീയപാത കുതിരാനിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം

കുതിരാൻ: മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിൽ പടിഞ്ഞാറ് കുതിരാൻ തുരങ്കമുഖത്ത് നിയന്ത്രണം വിട്ട കാർ റോഡിന് കുറുകെ മറിഞ്ഞ് അപകടം. പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് വരികയായിരുന്ന കാർ ആയിരുന്നു അപകടത്തിൽപ്പെട്ടത്. ദമ്പതികളും രണ്ടു കുട്ടികളും ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ നിസ്സാര പരിക്കുകളോടെ നാലുപേരും രക്ഷപ്പെട്ടു. ഹൈവേ പോലീസും ഹൈവേ റിക്കവറി വിങ്ങും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *