കിണറ്റിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: ചുവന്നമണ്ണിൽ നിന്നും
പൂവൻചിറയിലേക്ക് പോകുന്ന വഴിയിലെ പൊൻചാൽ പ്രദേശത്ത് വീട്ടുമുറ്റത്തെ കിണറ്റിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. പാറയ്ക്കൽ കേശവൻ ഭാര്യ ഉഷ (58) ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. പീച്ചി പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം കിണറ്റിൽ നിന്നും പുറത്തെടുത്തു. തൃശ്ശൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *