ആമക്കുളം റോഡിൽ അപകട ഭീഷണിയായി നിൽക്കുന്ന വൻമരം മുറിച്ചു നീക്കി

വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിൽ ചെറുപുഷ്പം സ്കൂളിന് സമീപം ആമക്കുളം റോഡിൽ അപകട ഭീഷണിയായി നിൽക്കുന്ന വൻമരം മുറിച്ചു നീക്കി.വടക്കഞ്ചേരി റോളക്സ് ഓഡിറ്റോറിയത്തിന് മുൻവശത്താണ് നാട്ടുകാർക്ക് പേടി സ്വപ്നമായി പഴകി ദ്രവിച്ചുതുട
ങ്ങിയ വൻ മരം നിന്നിരുന്നത്.എല്ലാ സമയവും വാഹനങ്ങൾ പോകുന്ന, സ്കൂൾ കുട്ടികൾ നടന്നു പോകുന്ന പാതയിലെ വൻ മരം മുറിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്തിലും വില്ലേജിലും വനംവകുപ്പിലും പൊതുമരാമത്ത് വകുപ്പിലും നിരവധി പരാതികൾ നൽകിയിരുന്നു.നടപടികൾ നീണ്ട് പോയതോടെ പേടിയോടെ കഴിയുകയായിരുന്നു പ്രദേശത്തുള്ളവർ.മരം മുറിച്ച് മാറ്റിയതോടെ ആശങ്കയകന്നു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *