ആലത്തൂർ:ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിയെ കാണാതായി.
കാവശ്ശേരി കഴനി എരകുളം സ്വദേശി പ്രണവ് (21) ആണ് അപകടത്തിൽ പെട്ടത്.തരൂർ തോണിപ്പാടം കരിങ്കുളങ്ങര തടയണയിൽ കാൽവഴി പുഴയിൽ അകപ്പെടുകയായിരുന്നു. ചൊവ്വാഴ്ച നാലുമണിയോടുകൂടി ആണ് സംഭവം.
കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ സുഹൃത്ത് കാൽ വഴുതി തടയണയിൽപെട്ടു. സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്രണവ് പുഴയിൽ അകപ്പെടുകയായിരുന്നു. ആലത്തൂർ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ തുടരുകയാണ്.ആലത്തൂർ എസ് എൻ കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് പ്രണവ്.
