ദേശീയപാത മംഗലംപാലത്ത് ഓടികൊണ്ടിരുന്ന ലോറിയിൽ നിന്നും കണ്ടെയ്നർ വേർപെട്ടു.


വടക്കഞ്ചേരി:ദേശീയപാത മംഗലംപാലത്ത് ഓടികൊണ്ടിരുന്ന ലോറിയിൽ നിന്നും കണ്ടെയ്നർ വേർപെട്ടു.തൃശൂർ ഭാഗത്തുനിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടൈനർ ലോറി ബൈപ്പാസിൽ വച്ച് തിരിക്കുന്നതിനിടയാണ് ലോറിയിൽ നിന്നും കണ്ടെയ്നർ വേർപെട്ട് റോഡിലേക്ക് മറിയുകയായിരുന്നു. ഈ സമയത്ത് മറ്റു വാഹനങ്ങളൊന്നും വരാത്തത് വലിയ അപകടം ഒഴിവായി.അപകടത്തെ തുടർന്നു ദേശീയ പാതയിൽ വാഹനങ്ങൾ കുടിങ്ങി.പിന്നീട് ക്രെയിൻ എത്തിച്ച് കണ്ടെയ്നർ നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *