മംഗലം ഗോവിന്ദാപുരം സംസ്ഥാനപാതയിൽ വാഴ നട്ട് പ്രതിഷേധം

വടക്കഞ്ചേരി: തകർന്ന ബസാർ റോഡിന്റെയും, മംഗലം – ഗോവിന്ദാപുരം സംസ്ഥാനപാതയുടെയും ശോചനീയ അവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. അപകടഭീതി ഉണർത്തുന്ന റോഡുകളിലെ വൻഗർത്തങ്ങളും, വശങ്ങളിലെ വീഴാറായ വന്മരങ്ങളും ജീവഹാനി ക്ഷണിച്ചുവരുത്തുന്നതാണെന്നും, അലഞ്ഞു തിരിയുന്ന തെരുവ് നായ്ക്കൾ ഇതിന് ആക്കം കൂട്ടുകയാണെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത കെപിസിസി അംഗം പാളയം പ്രദീപ്. പ്രശ്നപരിഹാരങ്ങളിൽ വീഴ്ച വരുത്തുന്ന അധികാരികളെ ജനങ്ങളെ അണിനിരത്തി തെരുവിൽ നേരിടേണ്ട സ്ഥിതിയാണുള്ളതെന്നും ചൂണ്ടിക്കാട്ടി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വക്കേറ്റ് എം ദിലീപ് അധ്യക്ഷത വഹിച്ചു. കാരയങ്കാട്ട് ശിവരാമകൃഷ്ണൻ, വി സജീഷ്, എ ഭാസ്കരൻ, വി എ മൊയ്തു, ബാബു മാധവൻ, പഞ്ചായത്ത് അംഗങ്ങളായ ജി സതീഷ് , ശ്രീനാഥ് വെട്ടത്ത്, സുരേഷ് കുറുവായ്, വി. കൃഷ്ണദാസ്, സി മണി, സി.പ്രകാശ്, ബി രമേഷ്, സി. ഹരി, അബ്ദുൽ സത്താർ, സതീഷ് രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *