വടക്കഞ്ചേരി: ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് യുവാവ് മരിച്ചു.പുതുക്കോട് കുന്നിശ്ശേരി തെരുവ് മുഹമ്മദ് ഷാഫിർ (29) ആണ് മരിച്ചത്.
മുഹമ്മദ് ഷാഫിർ സഞ്ചരിച്ച ബൈക്ക് റോഡരികിൽ വീണ് കിടക്കുന്ന നിലയിൽ വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടു കൂടിയാണ് നാട്ടുകാർ കണ്ടത്.തുടർന്ന് നടത്തിയ പരിശോധനയിൽ ഷാഹിറിൻ്റെ മൃതദേഹം സമീപത്ത് തന്നെ കണ്ടെത്തിയത്.വ്യാഴാഴ്ച രാത്രി മണപ്പാടം വെട്ടുകാടിന് സമീപമാണ് അപകടം സംഭവിച്ചത്.
