
പാലക്കാട്:മെയ് മാസം 21 ചന്ദ്രനഗറിൽ ഹോട്ടലിലും കാർ വർക്ക് ഷോപ്പിലും കവർച്ച നടത്തിയ പ്രതിയായ മരുതംകോട് മാർത്താണ്ഡം കന്യാകുമാരി ജില്ല ശിവകുമാർ എന്ന പൊറോട്ട അനീഷിനെയാണ് പാലക്കാട് കസബ പൊലീസ് പിടി കൂട്ടിയത്.
ഹോട്ടലിൽ വാതിൽ തകർത്ത് അകത്ത് കയറുകയും ഭക്ഷണം പാകം ചെയ്ത് കഴിക്കുകയും 25000 രൂപയും ആപ്പിൾ മൊബൈൽ ചാർജറും കളവ് ചെയ്തത്, ശേഷം ചന്ദ്രനഗർ കാർ വർക്ക് ഷോപ്പിൻ്റെ ഓഫീസ് റൂമിനകത്ത് കയറി 6000 രൂപയുമാണ് കവർന്നത്. ഒരു സ്ഥലത്തും സ്ഥിരമായി നിൽക്കാത്ത പ്രതിയെ തിരിച്ചറിഞ്ഞ് അന്വേഷണം പല ഭാഗങ്ങളിൽ നടത്തിവരുന്നതിനിടയിൽ മറ്റൊരു കളവിനായി വരുന്നതിനടയിൽ പാലക്കാട് ടൗണിൽ നിന്നും അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം, തൃശൂർ, പാലക്കാട് ജില്ലകളിൽ മുമ്പ് സമാന രീതിയിൽ ഉള്ള കേസുകളിൽ പ്രതിയാണ്.
ഹോട്ടലുകൾ, കടകൾ, ഓഫീസ്, വീടുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ കളവ് നടത്തുകയും കിട്ടുന്ന പണം മദ്ധ്യവും ലഹരിയും ഉപയോഗിച്ച് കേരളം, തമിഴ്നാട് യാത്ര ചെയ്ത് കളവ് നടത്തുന്നതാണ് രീതി. ഒരു ദിവസം നിരവധി കളവുകൾ ചെയ്യുന്ന സ്വഭാവക്കാരനാണ്. സ്ഥിരമായി താമസ സ്ഥലം ഇല്ലാതെ പല ഭാഗങ്ങളിൽ കളവിനായി നടക്കുന്നതാണ് അനീഷ് .
പാലക്കാട് കസബ ഇൻസ്പെക്ടർ സുജിത്ത്.എം, എസ് ഐ ഹർഷാദ്.എച്ച്, വിപിൻ, മനോജ് കുമാർ, യേശുദാസ് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജീദ് .ആർ, സായൂജ്,സുനിൽ, ശ്രീലത എന്നിവരാണ് കേസന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച് വരുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
