വടക്കഞ്ചേരി: വള്ളിയോട് ശ്രീനാരായണ പബ്ലിക് സ്കൂളിൽ ടേബിൾ ടെന്നീസ് അക്കാദമി പ്രവർത്തനം ആരംഭിച്ചു.പാലക്കാട് ജില്ലാ ടേബിൾ ടെന്നീസ് അസോസിയേഷൻ സെക്രട്ടറി സെബാസ്റ്റ്യൻ. പി.ജെ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ കെ. മായ സ്വാഗതവും, സ്കൂൾ ചെയർമാൻ അഡ്വക്കേറ്റ്. വി. വി. വിജയൻ അധ്യക്ഷതയും വഹിച്ചു. കെ.ഉണ്ണികൃഷ്ണൻ മാസ്റ്റർ, എം. കെ. മോഹൻകുമാർ തുടങ്ങിയവർ ആശംസകൾ അറിയിക്കുകയും വൈസ് പ്രിൻസിപ്പാൾ ശ്രീമതി. മോളി സെബാസ്റ്റ്യൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
