മംഗലത്ത് ബസ്സിന് പിന്നിൽ ലോറിയിടിച്ച് അപകടം.നിരവധി യാത്രകർക്ക് പരുക്ക്.

വടക്കഞ്ചേരി: ദേശീയപാത അഞ്ചുമൂർത്തി മംഗലത്ത് ബസ്സിന് പിന്നിൽ ലോറിയിടിച്ച് അപകടത്തിൽ പതിനൊന്ന് പേർക്ക് പരിക്ക്.
വടക്കഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ദേശീയപാതയിൽ ആളെ കയറ്റാനായി നിർത്തിയപ്പോൾ പിന്നിൽ വന്ന ചരക്ക് ലോറി ഇടിക്കുകയായിരുന്നു.
ബസിന്റെ പിൻവശത്ത് ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്.
ഇടിയുടെ ആഘാതത്തിൽ ബസ് ദേശീയപാതയിൽ നിന്നും ഇടതുവശത്തെ സർവീസ് റോഡിലേക്ക് കയറിയിറങ്ങി ആണ് നിന്നത്.ലോറി വലതുവശത്തെ ദേശീയപാത ട്രാക്കും കടന്ന് മറുവശത്തെ സർവീസ് റോഡിൽ ചെന്നാണ് നിന്നത്. ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു.പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല
ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *