മംഗലംഡാം:രണ്ടാം പുഴയിൽ
മാനിന്റെ ജഡം കണ്ടെത്തിയ സംഭവത്തിൽ പ്രദേശത്ത് വനംവകുപ്പ് രണ്ട് നിരീക്ഷണ ക്യാമറകൾ
സ്ഥാപിച്ചു.ഒരാഴ്ചയോളമായി മേഖലയിൽ കടുവ ഭീഷണി നില നിൽക്കുന്ന സാഹചര്യത്തിലാണ്
ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം വെറ്റിലത്തോട്ടിലെ സ്വകാര്യ റബർ തോട്ടത്തിൽ
വന്യമൃഗം മാനിനെ കൊന്നു തിന്നതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.കടപ്പാറയിൽ നിന്നു വളർത്തുനായയെ പിടിച്ചു കൊണ്ടു പോയ സംഭവവും ഉണ്ടായിട്ടുണ്ട്.

