ആയക്കാട് സി എ ഹയർസെക്കൻഡറി സ്കൂൾ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മെയ് 8ന്


വടക്കഞ്ചേരി:പൊതുവിദ്യാഭ്യാസരംഗത്ത് 80 വർഷത്തെ പാരമ്പര്യമുള്ള ആയക്കാട് സി ഹയർസെക്കൻഡറി സ്കൂളിൽ പൂർത്തീകരിച്ച് വിവിധ പദ്ധതികളുടെ ഉദ്ഘാടനം വ്യാഴാഴ്ച (8.5.2025) നടക്കും.
കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനുള്ള അക്കാദമിക് ബ്ലോക്കുകൾക്ക് പുറമെ പുതിയ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം, വിശാലമായ
ഓഡിറ്റോറിയം, ബാസ്കറ്റ്ബോൾ കോർട്ട്, ഇൻഡോർ കോർട്ട്, എലിവേറ്റർ,എൻ
സി സി റൂം,സ്പോർട്സ് റൂം എന്നിങ്ങനെ നിരവധി വികസനപ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തിയിട്ടുള്ളത്.പുതിയതായി പണികഴിപ്പിച്ച അക്കാദമിക് അഡ്മിനിസ്ട്രേറ്റീവ് കെട്ടിടങ്ങളുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ
എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കും. റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ തരൂർ എം എൽ എ പി പി സുമോദ് അധ്യക്ഷത വഹിക്കും. ബാസ്ക്കറ്റ്ബോൾ കോർട്ടിന്റെ ഉദ്ഘാടനം ആലത്തൂർ എം പി കെ രാധാകൃഷ്ണനും
ഇൻഡോർ കോർട്ടിന്റെ ഉദ്ഘാടനം പാലക്കാട് എം പി വി കെ ശ്രീകണ്ഠനും നിർവഹിക്കും. സ്കൂളിന്റെ
വെബ്സൈറ്റ് പാലക്കാട് ജില്ലാ കളക്ടർ പ്രിയങ്ക ജി ഐ എ എസും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ
എലിവേറ്ററിന്റെ ഉദ്ഘാടനം ആലത്തൂർ എം എൽ എ കെ ഡി പ്രസേനനും നിർവഹിക്കും.
സ്കൂൾ മാനേജർ മേറീന പോൾ, പ്രധാനധ്യാപിക കെ ജയവല്ലി, ഹയർ സെക്കൻഡറി പ്രധിനിധി രൺദീപ് കെ എം, കെ ഡി ലെനിൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *