വാളയാർ ടോൾ പ്ലാസയിൽ ഒരു കിലോ MDMA യുമായി യുവാവ് പിടിയിൽ


വാളയാർ:വാളയാർ ടോൾ പ്ലാസയിൽ ഒരു കിലോ MDMA യുമായി
പറങ്ങോടത്ത് വീട്ടിൽ ദീക്ഷിതിനെ (26) എക്സൈസ് സംഘം പിടികൂടി.കോയമ്പത്തുരിൽ നിന്ന് ഇരിങ്ങാലകുടയിലേക്ക് പോവുകയായിരുന്ന KL-15A-2291 നമ്പറുള്ള KSRTC ബസിൽ നിന്നാണ് ടാസ്ക്ക് ഫോഴ്സ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ.പ്രേമാനന്ദ കുമാറും പാർട്ടിയും ചേർന്ന് പിടികൂടിയത്.
ബെംഗളൂരുവിൽ നിന്ന് തൃശൂരിലേയ്ക്ക് ലഹരി മരുന്ന് കടത്താനായിരുന്നു ശ്രമം. തൃശൂർ പൂരത്തിനിടെ വിൽപ്പന നടത്താനാണ് എംഡിഎംഎ എത്തിച്ചതെന്നാണ് വിവരം.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *