മംഗലംഡാം:വാളയാർ-വടക്കഞ്ചേരി ദേശീയപാതയിൽ മോപ്പഡിൽ ടാങ്കർ ലോറിയിടിച്ച് ഗൃഹനാഥൻ മരിച്ചു.ഒലിങ്കടവ് പൈതല മോളത്ത് വീട്ടിൽ പൗലോസ് (60) ആണ് മരിച്ചത്.
ഇന്ന് (ബുധനാഴ്ച) പകൽ 11 മണിയോടെ ആണ് സംഭവം.
ഇരട്ടക്കുളം അസീസിയ ആശുപത്രിക്ക് മുൻവശത്ത് വച്ചാണ് അപകടം ഉണ്ടായത്. വടക്കഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന പൗലോസിന്റെ മോപ്പഡ് വാഹനം ഗതാഗത ക്രമീകരണത്തിനായി വെച്ചിരിക്കുന്ന ബാരിക്കേഡിൽ തട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഈ സമയത്ത് ഇതേ ദിശയിൽ വന്ന ടാങ്കർ ലോറി പൗലോസിന്റെ തലയിലൂടെ കയറിയിറങ്ങി തൽക്ഷണം മരിച്ചു. മൃതദേഹം അസീസ് ആശുപത്രി മോർച്ചറിയിൽ.
