വടക്കഞ്ചേരി:ചുവട്ട് പാടത്തെ ദേശീയപാതയോരത്തെ വീട്ടിൽ നിന്നും 45 പവൻ കവർന്നു. ചുവട്ട് പാടം പ്രസാദ് പിള്ളയുടെ വിട്ടിൽ നിന്നാണ് വ്യാഴാഴ്ച രാത്രി 45 പവൻ സ്വർണ്ണം കവർന്നത്.വെള്ളിയാഴ്ഴ്ചയാണ് മോഷണ വിവരം അറിഞ്ഞത്. സമീപത്തെ വീട്ടിലെ സി സി ടി വി തകർത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണവിവരം അറിയുന്നത്.വടക്കഞ്ചേരി പോലീസിന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധരും, ഫോറൻസിക് വിഭാഗവും പൊലീസ് നായയും സ്ഥലത്ത് പരിശോധന നടത്തി.

