വടക്കഞ്ചേരി: ദേശീയപാത പന്നിയങ്കര ശങ്കരംകണ്ണംതോടിന് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്ക്. തൃശൂർ വെണ്ണൂർ മാഞ്ചാടി മങ്കര വീട്ടിൽ വിജയകുമാർ (48) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു മാഞ്ചാടി മങ്കര വീട്ടിൽ സാനിഷ് (30) ന് പരിക്കേറ്റു. ഇന്നലെ (ചൊവ്വാഴ്ച) വൈകീട്ട് അഞ്ചരയോടെ ചെമ്മണാംകുന്ന് ക്ഷീരസംഘത്തിന് മുൻവശത്താണ് അപകടം ഉണ്ടായത്. വടക്കഞ്ചേരി ഭാഗത്തേക്ക് വരുകയായിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിജയകുമാർ മരണപ്പെടുകയായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
