വടക്കഞ്ചേരി: ശ്രീ കൊടിക്കാട്ടുകാവ് ക്ഷേത്രത്തിലെ വേലയാഘോഷത്തിന് തൃക്കൊടിയേറ്റ് നടത്തി. തന്ത്രി ബ്രഹമശി ഇരിഞ്ഞാലക്കുട നെടുംപുള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ ആണ് തൃക്കൊടിയേറ്റ് നടന്നത്. ക്ഷേത്രം മേൽശാന്തി ബ്രഹമശ്രീ രാമകൃഷ്ണ ഭട്ട് സഹകാർമികനായി. തൃക്കാട്ടിയേറ്റിന് മുന്നോടിയായി വടക്കഞ്ചേരി ഇടത്തിൽ നിന്നും ആരംഭിച്ച തിരുതാലി ഘോഷയാത്രയും നടന്നു. തുടർന്ന് നാഗസഹായം, ഗണപതി സഹായം, ടൗൺ മാരിയമ്മൻകോവിൽ, എൻഎസ്എസ് കരയോഗം, നായർ സമാജം എന്നിവിടങ്ങളിൽ സ്വീകരണത്തിനു ശേഷം കൊടിക്കാട്ട് കാവിൽ എത്തിച്ചേർന്നു.
വേല ദിനത്തിന് മുന്നോടിയായി എല്ലാ ദിവസവും ക്ഷേത്രാങ്കണത്തിൽ ക്ഷേത്ര കലകൾ ഉൾപ്പെടെയുള്ള സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും.

