കണ്ണമ്പ്രയിൽ റബ്ബർ തോട്ടത്തിൽ നിന്നും വമ്പൻ രാജവെമ്പാലയെ പിടികൂടി


വടക്കഞ്ചേരി:കണ്ണമ്പ്ര കല്ലിങ്കൽ പാടത്ത് ഷാജി കളത്തിങ്കലിന്റെ റബ്ബർ തോട്ടത്തിൽ നിന്നുമാണ് വമ്പൻ രാജവെമ്പാലയെ പിടികൂടിയത്.
തിങ്കളാഴ്ച കാലത്ത് 9 മണിയോടെ ടാപ്പിംഗ് തൊഴിലാളികളാണ് പാമ്പിനെ കണ്ടത്.
പിന്നീട് നാട്ടുകാർ വനം വകുപ്പിന് വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് വാച്ചർ കരയങ്കാട് മുഹമ്മദാലി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിഖിൽ കുമാർ എന്നിവരെത്തി, ഇതിനിടെ മരത്തിൽ കയറിയ പാമ്പിനെ താഴെയിറക്കിയാണ് പിടികൂടിയത്.ആൺ വർഗ്ഗത്തിൽപ്പെട്ട രാജവെമ്പാലയ്ക്ക് ഏകദേശം എട്ടു വയസ്സോളം പ്രായം വരുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.പിടികൂടിയ പാമ്പിനെ പിന്നീട് നെല്ലിയാമ്പതി വനമേഖലയിൽ വിട്ടയച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *