വടക്കഞ്ചേരി:പ്ലാവിൽ നിന്നും ചക്ക ഇടുന്നതിനിടയിൽ ഇലക്ട്രിക് ലൈനിൽനിന്നും
ഷോക്കേറ്റ് യുവാവ് മരിച്ചു.തെക്കേ പൊറ്റ ഉളികുത്താൻ പാടം തേക്കിൻകാട് വീട്ടിൽ രാമചന്ദ്രൻ മകൻ സതീഷ്(38) ണ് മരിച്ചത്.ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ അടുത്ത വീട്ടിൽ താമസിക്കുന്ന ഷാജഹാൻ എന്നയാളുടെ വീട്ടിലെ പ്ലാവിൽ ചക്ക ഇടുന്നതിനായി ഏണി വെച്ച് കയറി ഇരുമ്പ് തോട്ടി കൊണ്ട് ചക്കയിടുന്ന സമയം അടുത്തുകൂടെ പോയിരുന്ന ഇലക്ട്രിക് ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു.ഉടനെ ചേലക്കരയിലുള്ള ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

