കിഴക്കഞ്ചേരി തെക്കിൻകല്ലയിൽ കെട്ടിടത്തിൽ നിന്നും വീണ് കുടുബനാഥൻ മരിച്ചു

വടക്കഞ്ചേരി: കെട്ടിടത്തിൽ നിന്നും വീണ് കുടുബനാഥൻ മരിച്ചു.കിഴക്കഞ്ചേരി തെക്കിൻകല്ല വെട്ടിക്കൽ കുളമ്പ് കൃഷ്ണകുമാർ (മോഹനൻ – 63) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ 9.30 ഓടു കൂടിയാണ് സംഭവം. വീട്ടിൻ്റെ മുകളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിന് വേണ്ടി കയറിയപ്പോൾ അബദ്ധത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *