മംഗലംഡാം: കുരുമുളക് പറിക്കുന്നതിനിടെ മരക്കൊമ്പ് ഒടിഞ്ഞ് വീണ് അന്യ സംസ്ഥാന തൊഴിലാളി മരിച്ചു. തമിഴ്നാട് നാമക്കൽ തിരുപ്പുള്ളി നാട് സ്വദേശി മുരുകേശൻ (50) ആണ് മരിച്ചത്. കവിളു പാറയിലെ സ്വകാര്യ തോട്ടത്തിൽ കുരുമുളക് പറിക്കുന്നതിനിടെ മരക്കൊമ്പ് ഒടിഞ്ഞ് മുരുകേശൻ താഴേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യ പൂങ്കൊടിയുടെ നിലവിളി കേട്ട് തോട്ടമുടമയും മറ്റും ഓടി എത്തി. മുരുകേശനെ മംഗലം ഡാമിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പിന്നീട് മുളങ്കുന്നത്ത് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു. ചൊവ്വാഴ്ച കാലത്ത് 10 മണിയോടെയാണ് അപകടം സംഭവിച്ചത്. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

