പ്രദേശവാസികളിൽ നിന്നും ടോൾ പിരിച്ചാൽ സമരം. സി പി ഐ എം ഏരിയാ സമ്മേളനം


വടക്കഞ്ചേരി: വടഞ്ചേരി-മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോൾ പ്ലാസ്സയിൽ പ്രദേശവാസികളിൽ നിന്നും, സ്കൂൾ വാഹനങ്ങളിൽ നിന്നും ടോൾ പിരിച്ചാൽ ശക്തമായ പ്രക്ഷോഭത്തിന് രംഗത്തിറങ്ങാൻ സി പി ഐ എം വടക്കഞ്ചേരി ഏരിയാ സമ്മേളനം തീരുമാനിച്ചു.പി കെ വിശ്വനാഥൻ നഗറിൽ (പങ്കജഓഡിറ്റോറിയം) നടന്ന സമ്മേളനത്തിൽ രാഷ്ട്രീയ ചർച്ചക്ക് സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രനും, പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചക്ക് ഏരിയാ സെക്രട്ടറി ടി കണ്ണനും മറുപടി പറഞ്ഞു.വി രാധാകൃഷ്ണൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി മമ്മിക്കുട്ടി എംഎൽഎ, എസ് അജയകുമാർ, ടി എം ശശി എന്നിവർ സംസാരിച്ചു.വൈകുന്നേരം പങ്കജഓഡിറ്റോറിയത്തിന് സമീപത്ത് നിന്നും ചുവപ്പ് വളണ്ടിയർമാർച്ചും, ബഹുജനറാലിയും ആരംഭിച്ചു.തുടർന്ന് സീതാറാം യെച്ചൂരി -കൊടിയേരി ബാലകൃഷ്ണൻ നഗറിൽ (മുടപ്പല്ലൂർ ടൗൺ ) നടന്ന പൊതുസമ്മേളനം സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി കണ്ണൻ അധ്യക്ഷനായി. സി പി ഐ എം സസ്ഥാനകമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ, ജില്ലാ സെക്രട്ടറിയേറ്റംഗം ടി എം ശശി, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി പി സുമോദ് എം എൽ എ, സി കെ ചാമുണ്ണി, കെ എൻ സുകുമാരൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ആർ ഗംഗാധരൻ സ്വാഗതവും, കെ ശ്രീജിത്ത് നന്ദിയും പറഞ്ഞു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *