
ആലത്തൂർ:ക്രസൻ്റ് ആശുപത്രിക്കും ബാങ്ക് റോഡിനും ഇടയിൽ നിന്ന് കളഞ്ഞുകിട്ടിയ പണം ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി.കാവശ്ശേരി ചുണ്ടക്കാട് വക്കീൽപ്പടി ഫൈസലിനാണ് 50,000 രൂപ ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ കളഞ്ഞുകിട്ടിയത്. ഫൈസൽ ഈ പണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.പണം നഷ്ടപ്പെട്ട തരൂർ പഞ്ചായത്ത് ആറാം വാർഡംഗം യൂസഫ് സ്റ്റേഷനിൽ വെച്ച് ഏറ്റുവാങ്ങി. ബിസിനസ് ആവശ്യത്തിന് ലഭിച്ച രണ്ടര ലക്ഷം രൂപയുമായി സ്ഥാപനത്തിലേക്ക് ബൈക്കിൽ പോവുമ്പോഴാണ് പണം നഷ്ടപ്പെട്ടത്.ഗ്രേഡ് എസ്.ഐ വി.കെ. സന്തോഷ്, അഡീഷനൽ എസ്.ഐ എം. ഷൗക്കത്തലി എന്നിവരുടെ സാന്നിധ്യ ത്തിൽ ഫൈസൽ യൂസഫിന് സ്റ്റേഷനിൽ വെച്ച് തുക കൈമാറി.ചുണ്ടക്കാട് പ്രിയദർശിനി ക്ലബ്ബ് മെമ്പറാണ് ഫൈസൽ.

