
വടക്കഞ്ചേരി: ആറ് പഞ്ചായത്തിലെ ജനങ്ങളിൽ നിന്നും സ്കൂൾ വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ സംയുക്ത സമരസമിതി പന്നിയങ്കര ടോൾ പ്ലാസക്ക് മുൻപിൽ നടത്തിയ പ്രതിഷേധത്തെ തുടർന്ന്
പ്രദേശവാസികളിൽ ഇന്ന് മുതൽ ടോൾ പിരിക്കുമെന്ന തീരുമാനത്തിൽ നിർമാണ കമ്പിനി പിന്മാറി.ഈ മാസം 28 നുള്ളിൽ ജന പ്രതിനിധികളുടെയും,വിവിധ രാഷ്രീയ പാർട്ടികളുടെയും, സംയുക്ത സമരസമിതിയുടെയും നേതൃത്വത്തിൽ യോഗം വിളിക്കാനും അത് വരെ നിലവിലെ സ്ഥിതി തുടരാനുമാണ് തീരുമാനം.
വടക്കഞ്ചേരി ജനകീയവേദി, പന്തലാംപാടം ജനകീയ കൂട്ടായ്മ, വ്യാപാരി സംരക്ഷണ സമിതി, സ്കൂൾ ബസ് അസോസിയേഷൻ എന്നിയുടെ നേതൃത്വത്തിലായിരുന്നു ഇന്ന് പ്രതിഷേധം നടന്നത്.കോൺഗ്രസും പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു.ഒരു കാരണവശാലും പ്രദേശവാസികളിൽ നിന്നും സ്കൂൾ വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കാൻ അനുവദിക്കില്ലെന്നും മറിച്ച് തീരുമാനം ഉണ്ടായാൽ വിദ്യാർഥികൾ ഉൾപ്പെടെ ഇറങ്ങി ടോൾ പ്ലാസ ഉപരോധിക്കുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.
ജനകീയവേദി ചെയർമാൻ ബോബൻ ജോർജ്, സംയുക്ത സമരസമിതി പ്രസിഡന്റ് പി.ജെ.ജോസ്,ജനകീയവേദി വൈസ് ചെയർമാൻ സുരേഷ് വേലായുധൻ,പന്തലംപാടം ജനകീയ കൂട്ടായ്മ പ്രസിഡന്റ് ജോർസി ജോസഫ്, വ്യാപാരി സംരക്ഷണ സമിതി പ്രസിഡന്റ് സി.കെ.അച്ചുതൻ,ജനകീയ വേദി കൺവീനർ ഷിബു ജോൺ, മോഹനൻ പള്ളിക്കാട്, സതീഷ് ചാക്കോ, കെ.ശിവദാസ്
എന്നിവർ നേതൃത്വം നൽകി.

