വടക്കഞ്ചേരി: കിഴക്കഞ്ചേരി പുന്നപ്പാടം മമ്പാട് പാലത്തിൻ്റെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും.വൈകുന്നേരം 6.30 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിക്കും. കിഴക്കഞ്ചേരി പഞ്ചായത്ത് നിവാസികളുടെ ചിരകാല സ്വപ്നമായ പാലം നിർമ്മിച്ചത് കെ ഡി പ്രസേനൻ എം എൽ എ യുടെ ശ്രമഫലമായി 6.6 കോടി രൂപ ചിലവഴിച്ചാണ് പണി കഴിപ്പിച്ചത്.80 മീറ്റർ നീളത്തിലും, നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിച്ചിരിക്കുന്നത്. മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന എ ബി എം ഫോർ കൺസ്ട്രക്ഷൻ കമ്പനിയാണ് പാലം നിർമ്മിച്ചത്.

