തേനിടുക്കിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച കാറ് ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്.

വടക്കഞ്ചേരി:മണ്ണൂത്തി-വടക്കഞ്ചേരി ദേശീയ പാത തേനിടുക്കിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച കാറ് ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്.വടക്കഞ്ചേരി പൊത്തപ്പാറ സ്വദേശി മാധവൻ(68),പേരക്കുട്ടി ഫിദൽ (10) എന്നിവർക്കാണ് പരുക്കേറ്റത്.ഇവരെ തൃശൂരിലെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോയി.കണ്ണമ്പ്ര ഭാഗത്ത് നിന്നും വന്ന ബൈക്ക് ദേശീയപാത ടോൾ ടോൾ പ്ലാസയ്ക്ക് സമീപം എതിർ ദിശയിലേക്ക് പ്രവേശിക്കുന്നതിനിടയാണ് അപകടമുണ്ടായത്.
തൃശ്ശൂർ ഭാഗത്ത് നിന്നും വന്ന അയ്യപ്പഭക്തർ സഞ്ചരിച്ച കാർ ടോൾ പ്ലാസ കഴിഞ്ഞശേഷം പാലക്കാട് ദിശയിൽ അപകടത്തിനിടയാക്കിയത്.അപകടത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു.ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *