കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സമ്മേളനം:ബ്രോഷർ പ്രകാശനം ചെയ്തു.


വടക്കഞ്ചേരി കേരളത്തിലെ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ സംഘടനയായ കേരള ജേർണലിസ്റ്റ് യൂണിയൻ പാലക്കാട് ജില്ലാ സമ്മേളനം ജനുവരി 11, 12 തിയ്യതികളിലായി വടക്കഞ്ചേരിയിൽ വെച്ച് നടക്കും.
സമ്മേളനത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ ബ്രോഷർ മുൻ മന്ത്രിയും എഴുത്തുകാരനുമായ വി.സി കബീർ മാസ്റ്റർ പ്രകാശനം ചെയ്തു.
സ്വാഗത സംഘം ചെയർമാൻ ബോബൻ ജോർജ്ജ് അധ്യക്ഷനായി.സ്വാഗത സംഘം കൺവീനർ ടി.വി. ശിവദാസ്, ട്രഷറർ ഷിബു ജോൺ,കെജെയു
ജില്ലാ കമ്മിറ്റി അംഗം കെ. അബ്ദുൾ ഷുക്കൂർ,
വടക്കഞ്ചേരി മേഖലാ ഭാരവാഹികളായ ജീജോ ജെയിംസ് അറയ്ക്കൽ,ആർ.ഹരികൃഷണൻ,
എം.എസ്. അബ്ദുൾ ഖുദ്ദൂസ്,അബ്ബാസ് മുബാറക്ക്,എന്നിവർ പങ്കെടുത്തു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *