മയക്കുമരുന്ന് വിൽപ്പന.ഇടനിലക്കാരായ യുവാക്കൾ പിടിയിൽ

വടക്കഞ്ചേരി: യുവാക്കൾക്കിടയിൽ മാരക രാസലഹരി മരുന്നു വില്പനയ്ക്ക് ഇടനിലക്കാരായി പ്രവർത്തിച്ച രണ്ടുപേരെ വടക്കഞ്ചേരി പോലീസ് പിടികൂടി.കണ്ണമ്പ്ര കൊന്നഞ്ചേരി സ്വദേശി ഷിജു മോൻ (23), തെക്കപ്പൊറ്റ സ്വദേശി റോഷൻ (24) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞമാസം അണക്കെപ്പാറയിൽ വച്ച് 71 ഗ്രാം എംഡി എം എയുമായി മംഗലംഡാം സ്വദേശി പോലീസ് പിടിയിലായിരുന്നു.ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിന്നാണ് ബാംഗ്ലൂരിൽ നിന്നും എംഡിഎംഎ എത്തിച്ച് വടക്കഞ്ചേരിയിൽ വിതരണം നടത്തുന്നതിന് ഇടനിലക്കാരായി പ്രവർത്തിച്ചത് ഇവർ ആണെന്ന വിവരം പോലീസിന് ലഭിച്ചത് തുടർന്നുള്ള അന്വേഷണത്തിലാണ് ഇവർ പോലീസ് പിടിയിലായത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു അന്വേഷണത്തിൽ കൂടുതൽ കണ്ണികൾ ഉള്ളതായും പോലീസ് സംശയിക്കുന്നുണ്ട്.ഇവർക്കെതിരെ അന്വേഷണം ശക്തമാക്കിയതായും പോലീസ് പറഞ്ഞു
ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം ആലത്തൂർ ഡിവൈഎസ്പി എൻ മുരളീധരന്റെ നേതൃത്വത്തിൽ വടക്കഞ്ചേരി സി ഐ കെ പി ബെന്നി, എസ് ഐ ജീഷ് മോൻ വർഗീസ്, ഗ്രേഡ് എസ് ഐ പ്രസന്നൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്

You May Also Like

Leave a Reply

Your email address will not be published. Required fields are marked *