മംഗലം പാലത്ത് മീനുമായി പോവുകയായിരുന്ന ലോറി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു.


വടക്കഞ്ചേരി:തൃശ്ശൂർ പാലക്കാട് ദേശീയ പാതയിൽ മംഗലം പാലത്ത് മീനുമായി പോവുകയായിരുന്ന ലോറി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു ഡ്രൈവർക്കും ക്‌ളീനർക്കും പരുക്ക്.തൃശ്ശൂരിൽ നിന്നും പാലക്കാട് ദിശയിലേക്ക് പോവുകയായിരുന്ന ലോറി ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.അപകടത്തിൽ ക്‌ളീനറുടെ കൈ ഒടിഞ്ഞു.ഇവരെ അടുത്തുള്ള സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമീക നിഗമനം.ഇന്ന് പുലർച്ചെ മൂന്നു മണിക്കാണ് സംഭവം.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *