
പാലക്കാട് ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ: 302/2023) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി പ്രസിദ്ധപ്പെടുത്തിയ ചുരുക്കപ്പട്ടികയിലുൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾക്ക് ഡിസംബർ 11,12,13 തീയതികളില്‍ പി.എസ് സി ജില്ലാ ഓഫീസിൽ വെച്ച് രാവിലെ 9.30 മുതൽ ഉച്ചക്ക് 12 വരെ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ നിശ്ചിത സ്ഥലത്തും സമയത്തും ആവശ്യമായ രേഖകൾ സഹിതം നേരിട്ട് എത്തണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

