കണ്‍സ്യൂമര്‍ഫെഡിന്റെ ക്രിസ്മസ് പുതുവത്സര സബ്സിഡി ചന്ത 23 മുതല്‍


കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് -പുതുവത്സര സബ്സിഡി ചന്തയ്ക്ക്് ഡിസംബര്‍ 23ന് തുടക്കമാകും. ജില്ലയിലെ 13 ത്രിവേണികളിലൂടെ നടത്തുന്ന ചന്ത ജനുവരി ഒന്ന് വരെ തുടരും. ജില്ലാ കേന്ദത്തിലെ ത്രിവേണിയിലൂടെ ദിവസം 300 പേര്‍ക്കും മറ്റ് പന്ത്രണ്ട് ത്രിവേണികളില്‍ ഒരു ദിവസം 75 പേര്‍ക്കും സാമഗ്രികളുടെ വിതരണം നടക്കും. സബ്സിഡി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് റേഷന്‍കാര്‍ഡ് നിര്‍ബന്ധമാണ്. 13 ഇനം നിത്യോപയോഗസാധനങ്ങള്‍ക്ക് വിപണി വിലയേക്കാള്‍ 40-45 ശതമാനം വരെ വിലകുറവ് ലഭിക്കും.20-30ശതമാനം വരെ വില കുറച്ച് നോണ്‍ സബ്ഡിസി സാധനങ്ങളും ലഭ്യമാകും. പാലക്കാട്, റെയില്‍വേ കോളനി, തച്ചമ്പാറ, മണ്ണാര്‍ക്കാട്, എടത്തനാട്ടുകര, അഗളി, ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലം, പട്ടാമ്പി, കൂറ്റനാട്, ആലത്തൂര്‍, നെന്മാറ, കുഴല്‍മന്ദം എന്നീ ത്രിവേണികളിലാണ് കിസ്മസ് -പുതുവത്സര സബ്സിഡി ചന്ത നടക്കുന്നത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *