മംഗലംഡാം:മംഗലംഡാമിൽ നിയന്ത്രണം തെറ്റിയ ബൈക്ക് പാലത്തിലിടിച്ച്
തോട്ടുങ്ങൽ വീട്ടിൽ ചന്ദ്രൻ (51)നാണ് മരിച്ചത്.ബൈക്ക് ഓടിച്ചിരുന്ന പറശ്ശേരി ബഷീർ(40)ന് ഗുരുതരമായി പരുക്കേറ്റു.പറശ്ശേരിയിൽ നിന്നും മംഗലം ഡാമിലേക്ക് വരികെ ഇവർ സഞ്ചരിച്ച ബൈക്ക് ചാപ്പാത്തി പാലത്തിന് സമീപത്ത് വച്ച് നിയന്ത്രണം തെറ്റി പാലത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു.ബഷീറിനെ ജില്ലാശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ മരിച്ച ചന്ദ്രൻ്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.വൈകീട്ട് 6.30 ഓടെയാണ് അപകടം സംഭവിച്ചത്.
