കുടുംബശ്രീ ജില്ലാ തല ബഡ്‌സ് കലോത്സവം ആരംഭിച്ചു.


പാലക്കാട് ജില്ലയിൽ കുടുംബശ്രീ മിഷൻ -തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബഡ്‌സ് സ്‌കൂളുകളിലെ ഭിന്നശേഷിയുള്ള കുട്ടികളുടെ ജില്ലാതല കലോത്സവം ‘ഇന്നസെൻസ് 2024’ ധോണി ലീഡ് കോളേജ് ഓഫ് മാനേജ്‌മെന്റിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനു മോൾ ഉദ്ഘാടനം ചെയ്തു പുതുപ്പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ ബിന്ദു അധ്യക്ഷത വഹിച്ചു.

അകത്തേത്തറ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സുനിത ആനന്ദകൃഷ്ണൻ വിശിഷ്ടാതിഥിയായി ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജിക സി , ഓങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാല കൃഷ്ണൻ , പുതുപെരിയാരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഉണ്ണി കൃഷ്ണൻ, പുതുപെരിയാരം സി ഡി എസ് ചെയർപേഴ്‌സൺ സി ബേബി , അകത്തേത്തറ സി ഡി എസ് ചെയർപേഴ്‌സൺ നിർമല വി എ, ശ്രീകൃഷ്ണപുരം സി ഡി എസ് ചെയർപേഴ്‌സൺ സൗമ്യ സി, തൃക്കടീരി സി ഡി എസ് ചെയർപേഴ്‌സൺ സുലോചന രവി , ചളവറ സി ഡി എസ് ചെയർപേഴ്‌സൺ രമ്യ കെ, തിരുമിറ്റക്കോട് സി ഡി എസ് ചെയർപേഴ്‌സൺ സൗമ്യ എ വി, തൃത്താല സി ഡി എസ് ചെയർപേഴ്‌സൺ സുജിത ജയപ്രകാശ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ കെ ചന്ദ്ര ദാസൻ സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജർ ഡാൻ ജെ വട്ടോളി നന്ദിയും പറഞ്ഞു. ബഡ്‌സ് സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസിക ഉല്ലാസവും സർഗ്ഗശേഷി വികാസവും ലക്ഷ്യമിട്ടുകൊണ്ട് ബഡ്‌സ് ഫെസ്റ്റ് ഇന്നസെൻസ് -2024 എന്ന പേരിൽ സംഘടിപ്പുക്കുന്നത്. ജില്ലയിലെ 33 ബഡ്‌സ് സ്ഥാപനങ്ങളിലെ 210 കുട്ടികൾ വിവിധ കലാ മത്സരങ്ങളിലായി മാറ്റുരയ്ക്കുന്നത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *