പാലിയേക്കര: പാലിയേക്കരയിൽ 90 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പോലീസിന്റെ പിടിയിൽ.കൊടുങ്ങല്ലൂർ അഞ്ചപ്പാലം സ്വദേശി കുന്നത്ത് ചെത്തിപ്പാടത്ത് വീട്ടിൽ അഫ്നാൻ (26), കുന്നംകുളം മേത്തല സ്വദേശി വേണാട്ട് വീട്ടിൽ ഷൈൻ (28) എന്നിവരാണ് പിടിയിലായത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലാണ് പ്രതികൾ ലഹരി മരുന്ന് കടത്തിയത്.
