കനത്ത മഴയിൽ വീടിൻ്റെ സംരക്ഷണ ഭിത്തി തകർന്നു.


മംഗലംഡാം: കനത്ത മഴയെ തുടർന്ന് വീടിൻ്റെ മുൻഭാഗത്തെ സംരക്ഷണ ഭിത്തി തകർന്നു. എർത്ത് ഡാം ഒറ്റക്കണ്ടത്തിൽ ഉസനാരിൻ്റെ വീടിന് മുന്നിലെ സംരക്ഷണ ഭിത്തിയാണ് തകർന്നത്. ചൊവ്വാഴ്ച പുലർച്ചെ 3 മണിയോടെ വലിയ ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. 15 അടിയോളം ഉയരത്തിൽ ഇടയിൽ 2 ഭാഗത്ത് കോൺക്രീറ്റ് ബെൽറ്റെല്ലാം കൊടുത്ത് 2020 ൽ നിർമ്മിച്ച ഭിത്തിയാണ് തകർന്നത്. രാത്രി സമയമായത് കൊണ്ട് മറ്റ് അപകടങ്ങളൊന്നുമുണ്ടായില്ല.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *