നടൻ ടി.പി. മാധവൻ അന്തരിച്ചു

കൊല്ലം: നടൻ ടി.പി. മാധവൻ(88) അന്തരിച്ചു.രണ്ടു ദിവസമായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പത്തനാപുരം ഗാന്ധി ഭവനിലാണ് താമസിച്ചിരുന്നത്. മലയാള സിനിമയിലും ടെലിവിഷനിലുമായി വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ ഇടം പിടിച്ച നടനാണ് ടി.പി. മാധവൻ.
തിരുക്കോട് പരമേശ്വരൻ മാധവൻ എന്നാണ് യഥാർഥ പേര്. രാഗം എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്കെത്തിയത്. പിന്നീട് സന്ദേശം, വിയറ്റ്നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, നാടോടിക്കാറ്റ്, കല്യാണരാമൻ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് , താണ്ഡവം, നരസിംഹം തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചു.താരസംഘടനയായ അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറിയാണ്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *