വടക്കഞ്ചേരി:വടക്കഞ്ചേരി തങ്കം ജങ്ഷനിൽ കെ എസ് ആർ ടി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 20 ഓളം യാത്രക്കാർക്ക് പരുക്ക്.ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം.തങ്കം ജങ്ഷനിൽ നിന്നും വടക്കഞ്ചേരി ടൗണിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസും തൃശ്ശൂർ ദിശയിലേക്ക് റോയൽ ജംഗഷനിൽ നിന്നും വരുകയായിരുന്ന കെ എസ് ആർ ടി ബസുമാണ് കൂട്ടിയിടിച്ചത്.നായനാർ ഹോസ്പിറ്റലിൽ പ്രാഥമീക ശ്രിശൂഷകൾക്ക് ശേഷം വിദഗ്ധ ചികിത്സക്കായി തൃശ്ശൂർ, ആലത്തൂർ നെന്മാറ എന്നീ ആശുപത്രിയിലേക്ക് കൊണ്ട് പോയി.
