
പാലക്കാട് ജില്ലയില്‍ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (ഒന്നാം എൻ.സി.എ വിജ്ഞാപനം- വിശ്വകർമ്മ – കാറ്റഗറി നമ്പർ 230/2023) തസ്തികയിലേയ്ക്കുള്ള തിരഞ്ഞെടുപ്പിനായി ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഡിസംബര്‍ 10, 11 തീയതികളില്‍ രാവിലെ 5.30 മുതല്‍ മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടിൽ നടക്കും. പുരുഷ ഉദ്യോഗാർഥികള്‍ക്ക് ഡിസംബർ 10 നും, വനിത ഉദ്യോഗാർഥികള്‍ക്ക് ഡിസംബർ 11 നുമാണ് പരീക്ഷ. പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ്, അപ്ലോഡ് ചെയ്തിട്ടുള്ള എല്ലാ പ്രമാണങ്ങളുടെയും അസ്സൽ, നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഉദ്യോഗാര്‍ഥികള്‍ ഹാജരാവണം. കായികക്ഷമതാ പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർഥികൾ അന്നേ ദിവസം തന്നെ മലപ്പുറം ജില്ലാ പി.എസ്.സി ഓഫീസിൽ നേരിട്ട് ഹാജരായി പ്രമാണ പരിശോധന പൂർത്തിയാക്കേണ്ടതാണെന്നും പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.

