കിടപ്പു രോഗിയായ അമ്മയെ കാണാൻ പോയ മകൾ കാറിടിച്ച് മരിച്ചു. പിന്നാലെ അമ്മയും മരിച്ചു

വടക്കഞ്ചേരി:കിടപ്പു രോഗിയായ അമ്മയെ കാണാൻ പോയ മകൾ കാറിടിച്ച് മരിച്ചു. പിന്നാലെ അമ്മയും മരിച്ചു. മഞ്ഞപ്ര ചിറ
പൂളക്കൽ കുളമുള്ളി വീട്ടിൽ ലക്ഷ്മിയാണ്(63) കാറിടിച്ച് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ ദേശീയപാതയിൽ മംഗലംപാലത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ലക്ഷ്മിയെ കാറിടിച്ചത്. പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ കാറിലുള്ളവർ തന്നെ ലക്ഷ്മിയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.മൃതദേഹം നെന്മാറ സ്വാകാര്യ ആശുപത്രി മോർച്ചറിയിൽ. ശനിയാഴ്ച പോസ്റ്റ് മോർട്ടത്തിന് ശേഷം സംസ്ക്കരിക്കും. ഭർത്താവ്: പരേതനായ ചിന്നൻ മകൾ: ഷീജ മരുമകൻ: രാമദാസ്
വൈകുന്നേരം ഏഴ് മണിയോടു കൂടിയാണ് ലക്ഷ്മിയുടെ അമ്മ വണ്ടാഴി പുല്ലമ്പാടം തങ്ക (85) മരിച്ചത്. അസുഖബാധിതമായി കിടപ്പിലായിരുന്നു.സംസ്ക്കാരം ശനിയാഴ്ച പകൽ 11 ന് വക്കാവ് പൊതുശ്മശാനത്തിൽ. ഭർത്താവ്: പരേതനായ ചാമി മറ്റുമക്കൾ: ചന്ദ്രൻ, രാജൻ, ശങ്കരൻ കുട്ടി, തത്ത, വത്സല, പരേതയായ ദേവു മറ്റുമരുമക്കൾ: തങ്കമണി, പുഷ്പ, സജിത, പരേതരായ ക്യഷ്ണൻകുട്ടി, അപ്പു

You May Also Like

Leave a Reply

Your email address will not be published. Required fields are marked *