നിലമ്പൂർ സ്വന്തമാക്കി ആര്യാടൻ ഷൗക്കത്ത്.

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. 11077 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഒരുകാലത്ത് ആര്യാടൻ മുഹമ്മദിന്‍റെ ഉറച്ച കോട്ടയായിരുന്ന നിലമ്പൂരിനെ ആര്യാടൻ ഷൗക്കത്ത് തിരിച്ചു പിടിച്ചത്. 2016 മുതലാണ് മണ്ഡലം എൽഡിഎഫിനു സ്വന്തമായത്. എൽഡിഎഫ് സ്ഥാനാർഥിയായി വിജയിച്ച പി.വി. അൻവർ രാജി വച്ചതിനു പിന്നാലെയാണ് മണ്ഡലം ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങിയത്.
അതേ സമയം എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് വീണ്ടും പരാജയം രുചിച്ചു. എൽഡിഎഫിനു ഉറപ്പുണ്ടായിരുന്ന ബൂത്തുകളിൽ പോലും വൻ തിരിച്ചടിയാണ് സ്വരാജ് നേരിട്ടത്. സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച പി.വി. അൻവർ വോട്ടു പിടിച്ചതും എൽഡിഎഫിന് വിനയായി.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *